Chekkan kudikkumo?

By Site Admin, July 29, 2015

ഷൊർണ്ണൂർ ഭാഗത്ത് ഉള്ള ഒരു പെണ്‍ക്കുട്ടിയുടെ അപ്പൻ, കോട്ടയത്ത് കല്യാണാലോചനയുമായി വന്നു.

തിരുനക്കര ബസ് സ്റ്റാന്റിനു സമീപമുള്ള ഒരു കടയിൽ കയറി, പെണ്ണിന്റെ അപ്പൻ പയ്യന്റെ മേൽവിലാസം കാട്ടി പയ്യനെയും വീട്ടുകാരെയും അറിയുമോയെന്ന് തിരക്കി..

കടക്കാരൻ അച്ചായൻ: നല്ല ബെസ്റ്റ് കാര്യം. അറിയുമോന്നോ? സണ്ണിച്ചായനെയും കുടുംബത്തെയും ഇവിടെ ആർക്കാ അറിയാൻ വയ്യാത്തെ? നല്ല തറവാടികൾ. മദ്ധ്യ തിരുവതാംക്കൂറിലെ അറിയപ്പെടുന്ന കുടുംബം.

പെണ്ണിന്റെ അപ്പൻ: (സന്തോഷത്തോടെ) പയ്യൻ എങ്ങനെ? നല്ല സ്വഭാവമാണോ? പഠിത്തം ഒക്കെ ഉണ്ടോ?

കടക്കാരൻ അച്ചായൻ: പയ്യനോ.. എന്തിനാടോ അവൻ ജോലി ചെയ്യുന്നേ? പത്തു തലമുറയ്ക്ക് ചുമ്മാ ഇരുന്ന് തിന്നാന്നുള്ളത് അവന്റെ അപ്പനപ്പൂന്മാരായിട്ട് തന്നെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്… അവർക്ക് RENT-A-CAR പരിപാടി ഉണ്ട്.. REAL ESTATE ബിസിനസ് ഉണ്ട്.. പിന്നെ അല്ലറ ചില്ലറ ഫൈനാൻസിങ്ങും ഒക്കെ ഉണ്ട്..അവൻ MBA ക്കാരനുമാ.. പെങ്ങള് കൊച്ചുങ്ങൾ ഒന്ന് അമേരിക്കയിലും, ഒന്ന് ഓസ്ട്രേലിയായിലുമാ..

പെണ്ണിന്റെ അപ്പൻ…. ആട്ടെ ചെക്കൻ കുടിക്കുമോ???

കടക്കാരൻ അച്ചായൻ: താൻ കടേന്ന് ഇറങ്ങിക്കേ …

പെണ്ണിന്റെ അപ്പൻ: (വിഷമത്തോടെ).. അല്ല ഞാൻ അറിയാതെ ചോദിച്ചതാ.. പെണ്ണിന്റെ ഭാവിയല്ലേ… അത് കൊണ്ടാ…

കടക്കാരൻ അച്ചായൻ: (വീണ്ടും) താൻ കടേന്ന് ഇറങ്ങിക്കേ!!! എന്നിട്ട് പെണ്ണിന്റെ അപ്പന്റെ തോളിൽ കൈയിട്ട്, കടയ്ക്ക് വെളിയിൽ കൊണ്ട് വന്ന്, ജോസ്‌കോയുടെ എതിർവശത്തുള്ള ഗാന്ധിപ്രതിമ കാട്ടിയിട്ട് പറഞ്ഞു

ഇവിടെ കോട്ടയത്ത് ഈ ഗാന്ധിജിയും ശാസ്ത്രിറോഡിലുള്ള പി.റ്റി.ചാക്കോയുടെ പ്രതിമയും ഒഴിച്ച് എല്ലാവരും വെള്ളം അടിക്കും.. അടിച്ചിരിക്കും.. അത്ര തന്നെ…

What do you think?

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>